നന്ദി വീണ്ടും വരിക

പെട്ടെന്നാണ് ഒരു ഏറു കൊണ്ടത്‌ . കമന്റു രൂപത്തിലാണ് ഏറു വന്നത്. 
ഹാറൂന്‍ സാര്‍ , അയച്ച മെയില്‍ തിരിച്ചുവന്നു. ഇനിയെന്ത് ചെയ്യണം? ദാ. ഇതിലൂടെ വരാമോ? {email-അഡ്രസ്‌}  (ഒരുകൂട്ടം പറയാനുണ്ട്‌) )

ഒരു പാട് പേര്‍ ഇങ്ങനെ മെയില്‍ അയച്ചും, ചാറ്റിലും ചോദിക്കാറുണ്ട്. രണ്ടു ദിവസം സ്ഥിരമായി ഞാന്‍ വരുന്ന സമയം നോക്കി ചാറ്റാന്‍ വരും. പിന്നെ സാവധാനം വൈദ്യവിദ്യാഭ്യാസത്തെ പറ്റി ചോദിക്കും. 
പിന്നെയും ഒരു ദിവസോം കൂടി ചാറ്റും. അടുത്ത ദിവസം യഥാര്‍ത്ഥ ചോദ്യം വരും. എനിക്ക് ഇന്ന അലര്‍ജി ഉണ്ട്, മാറുമോ, എന്ത് ചെയ്യണം?

ഫ്രീയായി വൈദ്യോപദേശം കിട്ടാനുള്ള സൂത്രങ്ങളാ…

അക്കൂട്ടത്തിലേക്ക്  ഒന്നും കൂടി. ഞാന്‍ കണക്കു കൂട്ടി. പേര് നോക്കുമ്പോള്‍ കേട്ട് പരിചയമുള്ള പേര്. ഇദ്ദേഹം ബ്ലോഗിലെ പുലിയാണെന്നോ പറഞ്ഞു മറ്റൊരു ബ്ലോഗര്‍ കൊടുത്ത ‘അഫിമുഹ സംഫാഷണം’ വായിച്ചിട്ടുണ്ട്. അതാണ്‌ പേര് കേട്ട് പരിചയം.
———————————————————————–
എന്തായാലും ഞാന്‍ മെയിലില്‍ ഒരു മറുപടി കൊടുത്തു. “ആരെ ക്യാ ഹുവാ?”

മറുപടി :

മേരാ വാദാ….
(ഇന്നലെ നിങ്ങടെ യാഹൂലേക്ക് വിട്ട കല്ല്‌ ലക്‌ഷ്യം കിട്ടാതെ തെണ്ടിത്തിരിഞ്ഞു എന്റെ തലയില്‍
തന്നെ പതിച്ചു!
എറിഞ്ഞ കല്ല്‌ ഇപ്രകാരമായിരുന്നു;
‘അങ്ങൊരു ഡോക്ടര്‍ എന്ന നിലക്ക് രസകരമായ ഒരുപാട് അനുഭവങ്ങള്‍
ഉണ്ടാകും. ഒക്കെ ഉള്‍പ്പെടുത്തി ബ്ലോഗില്‍ പോസ്റ്റുകളായി ഇടൂ.
ബാക്കി കണ്ണൂരാന്‍ ഏറ്റു’
വീണ്ടും പറയട്ടെ,
മടിയൊക്കെ മാറ്റി നല്ല മോനായി വാ.
സ്നേഹത്തോടെ,
ട്രിപ്പിള്‍ ശ്രീ കണ്ണൂരാനന്ദ കല്ലിവല്ലി ആസാമികള്‍ !

ഞാനും വിട്ടില്ല:

ഏതായാലും ബൂമറാങ്ങ് എറിയാന്‍ പഠിച്ചില്ലേ?
ഡോക്ടര്‍ അനുഭവങ്ങള്‍ വളരെ കുറവാണ്… അധികം ആ പണി ചെയ്തില്ല…
എന്നാലും ശ്രമിക്കാം…
 നമസ്കാരം, നമോവാകം
നന്ദി വീണ്ടും വരിക 
ഏതോ പഞ്ചായത്ത്‌ 
——————————————————————————
പൊതുവേ എനിക്ക് ബ്ലോഗിലെ പുലികളെയും കഴുതപ്പുലികളെയും ഒക്കെ പുച്ച്ചമാണ്. ഞാന്‍ ആദ്യമേ തന്നെ പരിചയപ്പെട്ട മഹാന്മാര്‍ എല്ലാം നമ്മളെ ആരാടാ ഈ ബൂലോകത്തേക്ക് ഇടിച്ചു കയറുന്ന പുതുമുഖം എന്ന മാതിരി, ഒരു മാതിരി റാഗ് ചെയ്യാന്‍ കാത്തിരിക്കുന്ന സീനിയേഴ്സ് ലൈനില്‍ ആണ് എന്നോട് പെരുമാറിയത്. ബ്ലോഗ്‌ ചെയ്തു ഉണ്ടാക്കീട്ടു ഭക്ഷണം കഴിക്കേണ്ട ഗതികെടില്ലാത്തത് കൊണ്ട് ഞാന്‍ തിരിച്ചു മൈന്‍ഡ് ആക്കിയുമില്ല.
ഈ മുന്‍വിധി കാരണം ബ്ലോഗര്‍ എന്ന് കണ്ടാല്‍ ഞാന്‍ അധികം പിടികൊടുക്കാതെ രക്ഷപ്പെടും. അതുകൊണ്ട് തന്നെ ബ്ലോഗേര്‍സ് കൂട്ടായ്മയില്‍ ഒന്നിലും അംഗവും ആയില്ല.
ഈ ഒരു ബ്ലോഗര്‍ മറ്റൊരു ബ്ലോഗറെ കുറിച്ച് എഴുതിയത് ഒക്കെ വായിച്ചപ്പോളും മുന്‍ ധാരണ അനുസരിച്ച് പരസ്പരം ചൊറിഞ്ഞ് കൊടുക്കുന്ന സാമൂഹിക കലയായെ ഞാന്‍ കണ്ടുള്ളൂ.
ഏതായാലും ആദ്യമായാണ് ഒരാള്‍ നല്ല കാര്യം പറയാന്‍ ഇങ്ങോട്ട് വന്നു കയറുന്നത്. വരട്ടെ എല്ലാം കാത്തിരുന്നു കാണാം… അല്ലെ ശ്രീ സ്വമിജിയാനന്ദാ…?
വാല്‍ക്കഷ്ണം :
എന്തായാലും ആദ്യ ഏറു എനിക്ക് ഇഷ്ടപ്പെട്ടു… പിന്നെ ചൊറിച്ചില്‍ ജന്മസ്വഭാവമാണ്, മാറ്റാന്‍ പറ്റില്ല.

ഈ പറഞ്ഞ ബ്ലോഗര്‍ :കണ്ണൂരാന്‍ 
അദ്ധേഹത്തിന്റെ ബ്ലോഗ്‌ : കല്ലി വല്ലി
പിന്നെ ഞാന്‍ അദ്ധേഹത്തിന്റെ ബ്ലോഗ്‌ നാമം ഉപയോഗിക്കുന്ന മറ്റൊരു ബ്ലോഗ്‌ കൂടി കണ്ടെത്തി.
Poems and articles by Dr Haroon Ashraf ©

2 comments / Add your comment below

Leave a Reply