ഉറക്കവും റെജുവും…

സഖാവ് റെജുവിനെ പറ്റി പറയാതെ എന്ത് ദില്ലി ഡയറി?

റിജുവും ഒരു സിവില്‍ സര്‍വ്വീസ് മോഹിയാണ്. ഉറക്കമാണ് പ്രധാന വിനോദം.
അത്യാവശ്യം രാഷ്ട്രീയവും, ഒരല്‍പം സാമൂഹ്യ സേവനവും, തൊട്ടുകൂട്ടാന്‍ കുറച്ചു അടിപിടിയും ആയി നാട്ടില്‍ പേര് കേള്‍പ്പിക്കും എന്നായപ്പോള്‍ ‘മകനെ നീ സിവില്‍ സര്‍വീസിനു പഠി’ എന്ന് പറഞ്ഞു അറിയപ്പെടുന്ന രാഷ്ട്രീയക്കാരന്‍ കൂടിയായ അച്ഛന്‍ റെജുവിനെ ദില്ലിയിലേക്ക് നാട് കടത്തി.

പോത്ത് പോലെ വളര്‍ന്നെങ്കിലും പ്രായം കൊണ്ട് വളരെ ചെറുപ്പമാണ് എന്നതായിരുന്നു റെജുവിന്റെ പ്രധാന പ്രശ്നം. എനിക്കിനിയും ഒരു പാട് കാലം പഠിക്കാന്‍ ചാന്‍സുണ്ട്, ഞാന്‍ സാവധാനമേ പഠിക്കു എന്ന മട്ട്.

എന്നും അതിരാവിലെ ക്ലാസ്സിലെത്തും… അതിനൊരു മുടക്കവുമില്ല…
ചുണ്ടിനടിയില്‍ ഒരു നുള്ള് ഹാന്‍സ് തിരുകും. ഏറ്റവും പിറകിലെ ബെഞ്ചില്‍ പോയി ഉറക്കം തുടങ്ങും. ഇതാണ് സ്ഥിരം പരിപാടി.

ഒരിക്കല്‍ പാണ്ട സാറുടെ ക്ലാസ്. സഖാവ് പതിവ് പോലെ ആദ്യം തന്നെ എത്തി. ഉറക്കം ആരംഭിച്ചു.
ക്ലാസിനിടയില്‍ ഒരിക്കല്‍ പോലും ഉയരാത്ത ഒരു തല കണ്ടു സാറ് വിളിച്ചു ചോദിച്ചു. “Hey Kerala Man! What are you doing there?”
ഉടന്‍ വന്നു മറുപടി “I am brainstorming, Dont disturb me.”

ഒരു പാട് റിജു കഥകള്‍ കേട്ട് മടുത്ത റഷീദ് ഭായി ഒരിക്കല്‍ ചോദിച്ചു. “അല്ല ഇങ്ങളവുട പാടിപ്പാ ഒറക്കാ? ഈ പഹയനെപ്പോഴും ഒറക്കത്തിന്റെ കിസ്സയെ പറേന്നെ…”

Poems and articles by Dr Haroon Ashraf ©

2 comments / Add your comment below

  1. ദില്ലിഡയറിക്ക് ഒതുക്കവും ലാളിത്യവും ഉണ്ട്.റെജുവിനെ പട്ടിയാക്കേണ്ടി
    യിരുന്നില്ല-അക്ഷരത്തെറ്റ്-അത് വരാതെ നോക്കുമല്ലോ.ആശംസകള്‍!

  2. അതൊരു അക്ഷരപിശാചാണ് ഹരി മാഷേ…
    മലയാളം unicode വികസനം പ്രശ്നം…
    തല്‍ക്കാലം ഞാന്‍ ശരിയാക്കി…

Leave a Reply