ഇമ്മിണി ബല്യ കോഴിക്കോട്

നൊസ്റ്റാള്‍ജിയ…
വീട്ടില്‍ നിന്നും ദൂരെയുള്ള കോളേജുകളില്‍ ചേര്‍ന്ന് പഠിക്കുകയും, ഹോസ്റ്റലില്‍ താമസിക്കുകയും ചെയ്ത എല്ലാവര്ക്കും പലപ്പോഴും ജനിച്ച ഗ്രാമത്തെക്കാള്‍ പ്രിയങ്കരമായിരിക്കും പഠിച്ച നഗരം. നിങ്ങള്ക്ക് വേണമെങ്കില്‍ അതിനെ വീട്ടില്‍ നിന്നും സ്വാതന്ത്ര്യം കിട്ടിയതിന്റെ ഓര്‍മ്മയെന്നോ അല്ലെങ്കില്‍ നോസ്ടാല്ജിയ എന്നോ വിളിക്കാം…

അതുപോലെ എനിക്കും വളരെ പ്രിയപ്പെട്ടതാണ് കോഴിക്കോട്. ആ കോഴിക്കോടിന്റെ പ്രൌഡഗംഭീരമായ  ഓര്‍മ്മകള്‍ , തിളക്കങ്ങള്‍ എല്ലാം കോര്‍ത്തിണക്കിയ പാട്ടും എനിക്ക് പ്രിയപ്പെട്ടതാവാതെ തരമില്ലല്ലോ. 
രചന നിര്‍വഹിച്ചത് എനിക്ക് വളരെ പ്രിയപ്പെട്ട ഒരു കൂട്ടുകാരനാവുമ്പോള്‍ അതിമധുരം എന്നല്ലാതെ എന്ത് പറയാന്‍.! പറ്റും.
IMMINI BALLYA KOZHIKODE

എന്നാലും സ്വകാര്യമായ ചില അസൂയകള്‍ ഇല്ല എന്ന് പറയുന്നത് നുണയാകും. കേരളത്തില്‍ ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ ഇതിന്റെ ഭാഗം ആവേണ്ടിയിരുന്ന ഒരാളും കൂടെയാണല്ലോ ഞാന്‍. ഞാന്‍ ഇല്ലാതെ അവന്‍ ഒറ്റയ്ക്ക് ഇത്ര നല്ല ഒരു സംഗതി ഒപ്പിച്ചെടുത്തു എന്നതില്‍ എനിക്ക് അസൂയ തോന്നിയില്ലെങ്കിലല്ലേ അത്ഭുതം.
എഴുത്തും രാഷ്ട്രീയവും മറ്റു പലതും കൂടിക്കുഴഞ്ഞ കലാലയ ജീവിതം ബാക്കി വെച്ച അടുത്ത സുഹൃത്തുക്കളില്‍ ഹൃദയത്തിന്റെ ഏറ്റവും അടുത്തുള്ള ഒരാളാണ് മനു. നരിക്കുനിയിലെ NSS ദശദിന ക്യാമ്പ്‌ മുതലാണ്‌ ഞങ്ങള്‍ വളരെ അടുത്തത്. ഒരുപാട് സാഹിത്യ ചര്‍ച്ചകള്‍ , രാഷ്ട്രീയ സംവാദങ്ങള്‍ പിന്നെ പല രാഷ്ട്രീയ സമസ്യകള്‍ക്കും ഉത്തരം കണ്ടെത്താനുള്ള രഹസ്യ ചര്‍ച്ചകള്‍ !
ഇതിനിടയില്‍ എപ്പോളോ, എങ്ങനെയോ സംഗീതം കടന്നു വന്നു. മ്യുസിക് ആല്‍ബം!!! 
ഞാന്‍ കോളേജ് വിട്ടതിനു ശേഷം ഉണ്ടായ ഹോമിയോഫെസ്റ്റ്  ആണ് സംഗതി തുടങ്ങിവെച്ചത്. പിന്നെ പലരുടെയും സംഗീത സംവിധാനം, നാളെ ആല്‍ബം ഇറങ്ങും എന്ന പ്രതീക്ഷയോടെയുള്ള അലച്ചിലുകള്‍ . പല നിര്‍മ്മാതാക്കളെയും കണ്ടു നിരാശയോടെയുള്ള മടക്കങ്ങള്‍ പ്രണയ ഗാനങ്ങള്‍ക്ക് ഇടയില്‍ മാപ്പിളപ്പാട്ട് തിരുകാന്‍ ആവശ്യപ്പെടുന്ന നിര്‍മ്മാതാക്കള്‍ .
ഒടുവില്‍ എഴുതിയതും ഈണം നല്കിയതും എല്ലാം എടുത്തു അലമാരക്ക് മുകളില്‍ തള്ളി, പുതിയതിനുള്ള അന്വേഷണം. അങ്ങനെയിരിക്കെ നിര്‍മ്മാതാവിനെ കിട്ടി കിട്ടിയില്ല എന്ന മട്ടില്‍ ഒരു പൊതി ചിതലരിക്കാന്‍ തുടങ്ങി.
സ്വന്തമായു ഉള്ള സെടുപ്പില്‍ ചെയ്യാം എന്ന ബുദ്ധിയും പ്രതീക്ഷിച്ച വിജയം ആവാതെ ഒരുമാതിരി സന്തോഷ്‌ പണ്ഡിറ്റ് മോഡല്‍ ആയിപ്പോയി. ഇതിനിടക്ക്‌ ഒരു പ്ലാസിബോ ഇറങ്ങിയതും, സാങ്കേതിക മേന്മ ഇല്ലാതെപോയ വിഷുക്കണിയും ബാക്കിയായി. ഞാന്‍ ഡല്‍ഹിയിലേക്കും പോന്നു.
പെട്ടെന്നതാ ഒരു കോഴിക്കോടന്‍ പാട്ടിനു നിര്‍മ്മാതാവ്, പാട്ട് ഫേസ്ബുക്കില്‍ റിലീസ്, കോഴിക്കോട്ടുകാര്‍ എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് മുഴുവന്‍ പിന്തുണയും, നല്ല രീതിയില്‍ തന്നെ ഒരു പാട്ടും.

പറ, ഞാന്‍ അസൂയപ്പെട്ടില്ലെങ്കില്‍ പിന്നെ ആര് അസൂയപ്പെടും? 😉

ആശയം, രചന : ഡോ മനു മന്‍ജിത്‌
സംഗീതം : രാഗേഷ് ഭവാനി
ഗായകര്‍ : രാഗേഷ് ഭവാനി, സിനോവ് രാജ്, ദീപ്തി ദാസ്
എഡിറ്റിംഗ് : സരിന്‍ കൃഷ്ണ
ക്യാമറ : പ്രവിരാജ് വി നായര്‍
സംവിധാനം, നിര്‍മ്മാണം : ഷോണി റോയി 
Poems and articles by Dr Haroon Ashraf ©

6 comments / Add your comment below

  1. അതും പറഞ്ഞേക്കാം…
    ഇപ്പൊ അസൂയപ്പെട്ട രതീഷ്‌ ഡോക്ടര്‍ പണ്ട് ഞങ്ങള്‍ക്ക് നടക്കാതെ പോയ ആല്‍ബത്തിന്റെ ട്രാക്കിന് ഒരുപാട് പൈസ തന്നിട്ടുണ്ട്.

  2. ഹ ഹ ഹ ..!!! ഞങ്ങള് പിന്നെ ഇമ്മാതിരി വല്ല്യ വല്ല്യ പണിക്കൊന്നും ഇറങ്ങിത്തിരിക്കാത്തോണ്ട്… അസൂയിക്കുന്നില്ല !!

    അഭിമാനിക്കുന്നു… സന്തോഷത്തോടെ, സ്നേഹത്തോടെ അഭിമാനിക്കുന്നു!!!!

  3. ഭാഗ്യവാന്മാര്‍…
    ഇനി ഒരു ചാന്‍സ് കിട്ടട്ടെ, ഞാനും എല്ലാരേം അസൂയിപ്പിക്കും.. 😉

  4. നമുക്കും നല്ല കാലം വരും ഹാരൂൺക്കാ…. നമ്മുടെ പാട്ടുകൾ പുറത്തിറങ്ങും… ഉറപ്പ്….

Leave a Reply